ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഒരുമിച്ചിരുത്തേണ്ട. കാരണം നമുക്കൊരു സംസ്‌കാരമുണ്ട്. ഭാരതത്തിന്റെ സംസ്‌കാരം. നമ്മളെല്ലാം അമേരിക്കയിലും ഇംഗ്ലണ്ടിലുമൊന്നുമല്ലല്ലോ താമസിക്കുന്നത്
ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിവയ്ക്കും. അത് തടയാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. ലിംഗ സമത്വം നടപ്പിലാക്കിയാല്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ വഴിപിഴച്ചുപോകും.
കേരളത്തിലെ സര്‍ക്കാരിന് തുല്യതാ യൂണീഫോം നടപ്പിലാക്കുന്ന കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ല എന്ന കാര്യം വ്യക്തമാക്കുകയാണ്. ഏതെങ്കിലും ഒരു പ്രത്യേക തരത്തിലുളള യൂണീഫോം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലുമുളള വിദ്യാര്‍ത്ഥികളം ധരിക്കണം എന്ന രീതിയില്‍ ഒരു തീരുമാനവും സര്‍ക്കാരിനില്ല.